റാഞ്ചി: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും വിദ്യാർഥികളെയും തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ട്വിറ്ററിലൂടെ തൊഴിലാളിദിന ആശംസകൾ നേരുന്നതിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും വിദ്യാർഥികളെയും തിരിച്ചെത്തിക്കാൻ പദ്ധതി ആരംഭിച്ചതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും വിദ്യാർഥികളെയും ഉടൻ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ
കേന്ദ്ര സർക്കാരിൽ നിന്ന് ഇതു സംബന്ധിച്ച് അനുമതി ലഭിച്ചെന്നും സുരക്ഷിതമായി തൊഴിലാളികളെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വെസ്റ്റ് ബംഗാളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എത്തിക്കാനായി സംസ്ഥാന സർക്കാർ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു.