കേരളം

kerala

ETV Bharat / bharat

ബാരാമുള്ളയിൽ ഗ്രനേഡ് ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ - Baramulla

വടക്കൻ കശ്മീർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു

ജമ്മു കശ്മീർ  ബാരാമുള്ളയിൽ ഗ്രനേഡ് ആക്രമണം  രണ്ട് പേർ അറസ്റ്റിൽ  Two held over grenade blast  Baramulla  ബാരാമുള്ള
ബാരാമുള്ളയിൽ ഗ്രനേഡ് ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

By

Published : Sep 1, 2020, 2:18 PM IST

ജമ്മുകശ്മീർ:ബാരാമുള്ളയിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ തെരച്ചിലിലാണ് പ്രതികൾ അറസ്റ്റിലായത്. വടക്കൻ കശ്മീർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്നയുടനെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായും ബാരാമുള്ളയിൽ ഞായറാഴ്ച രാത്രി നടന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details