കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ അതിർത്തിക്കടുത്തുള്ള സ്കൂളുകൾ അടഞ്ഞ് കിടക്കും

കശ്മീരിലെ യുദ്ധസമാനമായ അന്തരീക്ഷം പരിഗണിച്ചാണ് നടപടി.

ഫയൽ ചിത്രം

By

Published : Feb 28, 2019, 11:05 AM IST

ജമ്മു-കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്ക്കൂളുകളും ജില്ലാ വികസന കമ്മീഷണറുടെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച്ച അടച്ചിടും. ഇതിന് പുറമെ പാക് അധീന കശ്മീരിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്ക്കൂളുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.

ഫെബ്രുവരി 28 ന് നടക്കാനിരുന്ന എട്ടാം ക്ലാസ് , ഒമ്പതാം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷയും ജമ്മുവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുന്നത് വരെ മാറ്റിവെച്ചതായും ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ അറിയിച്ചു.

ചൊവ്വാഴ്ച ഗവർണർ സത്യപാൽ മാലിക് ജമ്മു കാശ്മീരിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതിയെക്കുറിച്ച് അവലോകനം നടത്തിയിരുന്നു. കശ്മീർ താഴ്വരയിലും, ജമ്മു പ്രദേശത്തും ജനജീവിതം സാധാരണ ഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details