ജമ്മു കശ്‌മീരിൽ 578 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്ക്
8,677 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്
ശ്രീനഗർ: സംസ്ഥാനത്ത് 578 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 87,942 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോൾ ആകെ മരണസംഖ്യ 1,379 ആയി ഉയർന്നു. പുതിയതായി റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 193 എണ്ണം ജമ്മുവിൽ നിന്നും 358 എണ്ണം കശ്‌മീരിൽ നിന്നുമാണ്. 167 കേസുകളോടെ ശ്രീനഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു ജില്ലയിൽ നിന്നും 119 കേസുകളാണ് റിപ്പോർട്ട് ചെയ്‌ത്. 8,677 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 77,886 പേർ ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.