ന്യൂഡല്‍ഹി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തത്. യുവജനങ്ങള്‍ വോട്ടുചെയ്യാന്‍ മുന്നോട്ടുവരണമെന്നും മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി - modi
യുവജനങ്ങള്‍ വോട്ടുചെയ്യാന്‍ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു
പ്രധാനമന്ത്രി
ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയിലേക്കുള്ള 17 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എട്ട് ജില്ലകളിലായി 32 സ്‌ത്രീകളടക്കം 309 സ്ഥാനാര്‍ഥികളാണ് ഇന്ന് ജാര്‍ഖണ്ഡില്‍ ജനവിധി തേടുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടം നവംബര്‍ മുപ്പതിനും, രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും നടന്നിരുന്നു. നാലാം ഘട്ട വോട്ടെടുപ്പ് ഈ മാസം 16നും അവസാനഘട്ടം ഡിസംബര്‍ 20നും നടക്കും.