ജാര്‍ഖണ്ഡില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്
97 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. റാഞ്ചിയില്‍ മാത്രം 60 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 4471 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
റാഞ്ചി: ജാര്‍ഖണ്ഡില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,442 ആയി ആയി ഉയര്‍ന്നു. 897 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. റാഞ്ചിയില്‍ മാത്രം 60 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 4471 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 99,074 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. അതേസമയം രാജ്യത്ത് 45,674 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണൾ 5,12,665 കടന്നു. 49,082 പേര്‍ ആശുപത്രി വിട്ടു. 5,12,665 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 78,68,968 പേര്‍ രോഗമുക്തരായി. 1,26,121 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.