ജാർഖണ്ഡിൽ 847 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് രോഗമുക്തി
സംസ്ഥാനത്ത് 10,027 സജീവ കൊവിഡ് കേസുകളാണുള്ളത്
ജാർഖണ്ഡിൽ 847 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
റാഞ്ചി:സംസ്ഥാനത്ത് 847 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,873 ആയി ഉയർന്നു. പത്ത് പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 757 ആയി. നിലവിൽ സംസ്ഥാനത്ത് 10,027 സജീവ കൊവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 35,954 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.