പാട്ന: ബീഹാറിന് പുറത്ത് ബിജെപിയുമായി സഖ്യമില്ലെന്ന് ജെഡിയു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുന്നത്. ബീഹാറിന് പുറത്ത് ബിജെപിക്ക് എതിരെയ മത്സരിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രിസഭയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിന് പിന്നാലെ പാട്നയില്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹിക സമിതി യോഗത്തിലാണ് തീരുമാനം.
ബിജെപിയുമായി ബീഹാറിന് പുറത്ത് സഖ്യമില്ലെന്ന് ജെഡിയു - nda
ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും.
ജെഡിയു യോഗം
മോദി അധികാരത്തിലെത്തിയപ്പോള്‍ ഒരു മന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നു. ഇത് പാര്‍ട്ടി അംഗീകരിച്ചില്ല. തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ അംഗമാകേണ്ടെന്ന് ജെഡിയു തീരുമാനിച്ചത്. ഇതിനിടെ ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ച നിതീഷ് കുമാര്‍ ബിജെപിക്ക് ഒരു മന്ത്രി പദവി മാത്രമാണ് നല്‍കിയത്.
Last Updated : Jun 9, 2019, 11:46 PM IST