പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ ഹൗറയിൽ സിആർപിഎഫ് ക്യാമ്പിലുണ്ടായ വെടിവെയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബഗ്‌നാന്‍ ക്യാമ്പിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു സിആർപിഎഫ് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വാക് തർക്കമാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സിആർപിഎഫ് ക്യാമ്പിൽ വെടിവെയ്പ്പ്; ഒരു ജവാൻ കൊല്ലപ്പെട്ടു - വെടിവെയ്പ്പ്
വെടിവെയ്പ്പിലേക്ക് നയിച്ചത് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വാക് തർക്കം
സിആർപിഎഫ്
ലക്ഷ്മികാന്ത് ബര്‍മന്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തത്. ഭോലേനാഥ് എന്ന ജവാനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഹൗറ മണ്ഡലത്തിലെ സുരക്ഷാ ചുമതലകള്‍ക്കായാണ് സിആര്‍പിഎഫിനെ വിന്യസിച്ചിരുന്നത്.