ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ സാംബ ജില്ലയിലുള്ള ക്യാമ്പിൽ പാർസൽ ബോംബ് വിതരണം ചെയ്‌ത കേസിൽ ബിഎസ്‌എഫ് ജവാൻ അറസ്റ്റിലായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി ആദ്യമാണ് കേസിനാധാരമായ സംഭവം. സ്‌ഫോടകവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ദനായ കൊൽക്കത്ത സ്വദേശിയായ സമർപാലിനെ ആണ് അറസ്റ്റ് ചെയ്തത്.
പാർസൽ ബോംബ് കേസിൽ ബിഎസ്‌എഫ് ജവാൻ അറസ്റ്റിലായി
കൊൽക്കത്ത സ്വദേശിയായ സമർപാലിനെയാണ് അറസ്റ്റ് ചെയ്‌തത്
പ്രതിയെ ജനുവരി 10ന് ഹുബ്ലിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സാംബയിലെ സീനിയർ പോലീസ് സൂപ്രണ്ട് ശക്തി പതിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതി വിസമ്മതിച്ചു. ജനുവരി 5ന് സാംബയിലെ അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) 173-ാമത്തെ ബറ്റാലിയൻ ആസ്ഥാനത്തേക്ക് ഐഇഡി അടങ്ങിയ ഒരു പാഴ്‌സൽ കൈമാറിയതായി പൊലീസ് പറഞ്ഞു. ഇത് ഉയർന്ന ഉദ്യോഗസ്ഥനായ ഗുർവീന്ദർ സിങ്ങിനെയും ബോംബ് നിർമാർജന സ്ക്വാഡിനെയും അറിയിച്ചു. ഇങ്ങനെയാണ് പ്രതിയെ പിടികൂടാനായത്.
സ്‌ഫോടകവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സമർപാൽ വിദഗ്‌ദനാണെന്നും ചില പ്രശ്‌നങ്ങൾ കാരണം അസിസ്റ്റന്‍റ് കമാൻഡന്‍ററിൽ നിന്ന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ ഐ.ഇ.ഡി തയ്യാറാക്കിയതായും കരുതുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം പാഴ്‌സൽ ബോംബ് ക്യാമ്പിലെ പ്രധാന ഗേറ്റിൽ ഉപേക്ഷിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.