കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരിനും ലഡാക്കിനും പുതിയ തുടക്കമെന്ന് പ്രകാശ് ജാവദേക്കർ - ജമ്മു കാശ്മീർ വാർത്ത

ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേൽ  ആഗ്രഹിച്ചിരുന്നതായും പ്രകാശ് ജാവദേക്കർ

ജമ്മു കാശ്മീരിനും ലഡാക്കിനും പുതിയ തുടക്കമെന്ന് പ്രകാശ് ജാവദേക്കർ

By

Published : Oct 31, 2019, 7:14 PM IST

ന്യൂഡൽഹി: ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് പുതിയ തുടക്കമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. രാഷ്ട്രീയ ഏകതാ ദിവസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടേലിന്‍റെ 144ാം ജന്‍മദിനത്തിലാണ് ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതെന്നും ഈ പ്രദേശങ്ങൾക്ക് ഇതൊരു പുതിയ തുടക്കമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേൽ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്‍റ് ഗവർണറായി രാധാകൃഷ്ണ മാഥൂറും ജമ്മു കശ്‌മീരിന്‍റെ ആദ്യ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി ജി.സി മുര്‍മുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് 28 സംസ്ഥാനങ്ങളും ഒൻപത് കേന്ദ്ര ഭരണ പ്രദേശങ്ങളുമായി.

ABOUT THE AUTHOR

...view details