റായ്‌ചൂർ: ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്ക് നിരോധിക്കുമ്പോൾ ഇതിന് പകരം മറ്റെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ ചോദ്യത്തിന് ഉത്തരം കാണുന്ന സർക്കാരിനൊപ്പമാണ് റായ്‌ചൂറിലുള്ള സ്‌ത്രീകൾ. റായ്‌ചൂർ ജില്ലയിൽ സർക്കാരിനും ജനപ്രതിനിധികൾക്കുമൊപ്പം തുണി ബാഗുകൾ പ്രചരിപ്പിക്കുകയാണ് ഇവർ. സിന്ധനൂർ പ്രദേശത്തെ ജനങ്ങൾക്ക് തുണി സഞ്ചികൾ വിതരണം ചെയ്യുകയാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം നളിൻ ചന്ദ്രശേഖർ മേഢി. സ്വന്തം ചെലവിൽ 600 തുണി ബാഗുകൾ വാങ്ങുകയും സിന്ധനൂരിലെ വാർഡ് നമ്പർ രണ്ടിലെ ആളുകൾക്ക് സൗജന്യമായി വിതരണം ചെയ്യുകയുമായിരുന്നു. 'ഞങ്ങൾ ശുചിത്വത്തിലേക്കുള്ള യാത്ര'യിലാണെന്ന് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൗജന്യമായി തുണി ബാഗുകൾ വിതരണം ചെയ്‌തത്.
പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം കൈകോർത്ത് റായ്‌ചൂറിലെ സ്ത്രീകൾ
'ഞങ്ങൾ ശുചിത്വത്തിലേക്കുള്ള യാത്ര'യിലാണെന്ന് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൗജന്യമായി തുണി ബാഗുകൾ വിതരണം ചെയ്‌തത്.
പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം കൈകോർത്ത് റായ്‌ചറിലെ സ്ത്രീകളും
വർഷങ്ങളോളം ഉപയോഗിക്കാൻ സാധിക്കുന്നതിനൊപ്പം 10-15 കിലോഗ്രാം വരെ ഭാരമെടുക്കാനും സാധിക്കുമെന്നതാണ് തുണി ബാഗുകളുടെ പ്രത്യേകത. തുണി ബാഗുകൾ പരുത്തികൊണ്ട് നിർമിച്ചവയും പരിസ്ഥിതി ദോഷം സൃഷ്‌ടിക്കാത്തവയുമാണ്. ഇതിലുപരി തുണി ബാഗുകൾ വീണ്ടും ഉപയോഗിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളെക്കുറിച്ചും നളിൻ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.
Last Updated : Jan 24, 2020, 11:45 AM IST