തുണി സഞ്ചി നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച് ഭോപ്പാല്‍
പഴയ വസ്‌ത്രങ്ങൾ തുണി സഞ്ചികളാക്കി മാറ്റുന്ന കിയോസ്‌കുകളിലൂടെ ശുചിത്വ സന്ദേശം നല്‍കി മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാല്‍
ഭോപ്പാല്‍: പ്ലാസ്റ്റിക് മുക്ത നഗരത്തിനായി തുണി സഞ്ചി നിര്‍മാണത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ച് മധ്യപ്രദേശിലെ ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഇതിന്‍റെ ഭാഗമായി ഭോപ്പാലിലെ നിരവധിയിടങ്ങളിലാണ് തുണി സഞ്ചി നിര്‍മാണ കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കിയോസ്‌കുകളിലൂടെ പഴയ വസ്‌ത്രങ്ങൾ തുണി സഞ്ചികളാക്കി മാറ്റിയെടുക്കും. അഞ്ച് രൂപയ്‌ക്കാണ് ഈ തുണി സഞ്ചികൾ വിതരണം ചെയ്യുന്നത്. പഴയ തുണികളുമായി ചെന്നാല്‍ തുണി സഞ്ചികൾ സൗജന്യമായി ലഭിക്കും. മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോഴും ജനങ്ങൾ തുണി സഞ്ചികൾ വാങ്ങാന്‍ വിമുഖത കാട്ടുന്നുവെന്നതും യാഥാര്‍ഥ്യമാണെന്ന് കിയോസ്‌കിലെ തൊഴിലാളികൾ പറയുന്നു.