കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റിക് ചീപ്പുകൾക്ക് വിട പറഞ്ഞ് ചഗൻലാൽ

തടി ഉപയോഗിക്കൂ ,പ്ലാസ്റ്റിക് തടയൂ എന്ന സന്ദേശമാണ് മധ്യപ്രദേശ് സ്വദേശി ചഗൻലാലിന് നൽകാനുള്ളത്

Plastic campaign  Plastic  തടി ഉപയോഗിക്കൂ  പ്ലാസ്റ്റിക് തടയൂ  പ്ലാസ്റ്റിക് ചീപ്പുകൾക്ക് വിട  ചഗൻലാൽ
ചഗൻലാൽ

By

Published : Jan 10, 2020, 8:13 AM IST

Updated : Jan 10, 2020, 9:38 AM IST

ഭോപ്പാൽ:മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ തികച്ചും വ്യത്യസ്‌തമായി സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ചഗൻലാലിന്‍റെ വീട്. കംഗി മൊഹല്ല പാതയിൽ നിലകൊള്ളുന്ന ഇൻഡിഗോ നിറം പൂശിയ ആ വീട് ഒരു അടയാളമാണ്. പരമ്പരാഗതമായി തടി ഉപയോഗിച്ച് ചീപ്പ് നിർമ്മിക്കുന്നവരെ തിരഞ്ഞ് വരുന്നവർക്കുള്ള അടയാളം. പണ്ട് തൊട്ടേ കരകൗശല തൊഴിലാളികൾ സമൃദ്ധമായി ഉണ്ടായിരുന്ന പ്രദേശമാണിവിടം.

പ്ലാസ്റ്റിക് ചീപ്പുകൾക്ക് വിട പറഞ്ഞ് ചഗൻലാൽ

നിലവിൽ മരം ചീപ്പ് നിർമാതാക്കളുടെ പാരമ്പര്യം തുടരാൻ ചഗൻലാൽ എന്ന എൺപതുകാരൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. അദ്ദേഹത്തിന്‍റെ ദുർബലമായ, ചുളിവുകൾ നിറഞ്ഞ വിരലുകൾ വേഗതയുള്ളതാണ്. കാരണമെന്തെന്നാൽ 'ഷീശാം വുഡ്' എന്നറിയപ്പെടുന്ന നോർത്ത് ഇന്ത്യൻ റോസ്‌വുഡിൽ അദ്ദേഹത്തിന്‍റെ കൈകൾ ഇപ്പോഴും നല്ലവണ്ണം പ്രവർത്തിക്കുന്നു.

ആളുകൾ നിരന്തരമായി ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ചീപ്പുകളേക്കാൾ വളരെ മികച്ചതാണ് ചഗൻലാല്‍ നിർമിക്കുന്ന മരം കൊണ്ടുളള ചീപ്പുകള്‍. പ്ലാസ്റ്റിക് ചീപ്പുകള്‍ പരിസ്ഥിതിക്ക് മാത്രമല്ല, തലമുടിക്കും ഏറെ ദോഷകരമാണ്. എന്നാല്‍ തടി ചീപ്പ് ഉപയോഗിക്കുന്നതിലൂടെ താരൻ ഉൾപ്പെടെയുള്ള രോഗങ്ങളെ അകറ്റാന്‍ കഴിയുമെന്നും ചഗൻലാൽ പറയുന്നു. തലയോട്ടിക്ക് മൃദുവായ രീതിയിൽ മസാജ് നൽകുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ ഫലപ്രദമായി തടയുവാനും തടി ചീപ്പുകൾക്ക് സാധിക്കുന്നു.

തടി ചീപ്പ് ഉപയോഗിച്ച് മുടി കെട്ടുന്നത് അനായാസമാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി താന്‍ തടി ചീപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ചഗൻലാൽ പറഞ്ഞു. 50 മുതൽ 150 രൂപ വരെയാണ് ചീപ്പുകള്‍ക്ക് വില ഈടാക്കുന്നത്. തന്‍റെ ചീപ്പുകൾ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും പ്രസിദ്ധമാണെന്നും ചഗൻലാൽ കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ റുഡാലിസ്, ഝാർഖണ്ഡിലെ ഗോഡ്‌ന ആർട്ടിസ്റ്റുകൾ അഥവാ ഇറ്റർവാലസ് തുടങ്ങിയ പരമ്പരാഗത തൊഴിലുകളെ 'പുതിയ ഇന്ത്യ' വിഴുങ്ങുമ്പോൾ ചഗൻലാലിനെപ്പോലുള്ളവർ നേതൃത്വം നൽകി തുടർന്നു പോരുന്ന നിർമിതികൾ അഭിനന്ദനാർഹമാണ്. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് എന്നവരെല്ലാം ചഗൻലാലിന്‍റെ പ്രവൃത്തിയെ പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്ദേശം വ്യക്തമാണ്. തടി ഉപയോഗിക്കൂ.. പ്ലാസ്റ്റിക് തടയൂ..

Last Updated : Jan 10, 2020, 9:38 AM IST

ABOUT THE AUTHOR

...view details