ശ്രീനഗർ:ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,104 പുതിയ കൊവിഡ് കേസുകളും 22 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ജമ്മു കശ്മീരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 68,614 ആയി. 1,084 പേരാണ് കേന്ദ്രഭരണ പ്രദേശത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.
ജമ്മു കശ്മീരിൽ 1,104 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജമ്മു ജില്ലയിൽ 242 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാമത് നിൽക്കുന്ന ശ്രീനഗറിൽ 194 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായ 22 ദിവസമായി കേന്ദ്രഭരണ പ്രദേശത്ത് 1,000 ൽ അധികമാണ് കൊവിഡ് കേസുകളുടെ എണ്ണം. നിലവിൽ ജമ്മു കശ്മീരിൽ 68,614 കൊവിഡ് കേസുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജമ്മു ജില്ലയിൽ 242 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാമത് നിൽക്കുന്ന ശ്രീനഗറിൽ 194 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
19,451 സജീവ കൊവിഡ് കേസുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. 48,079 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മുവിൽ 14 മരണങ്ങളും താഴ്വരയിൽ എട്ട് കൊവിഡ് മരണങ്ങളുമടക്കം 22 കൊവിഡ് മരണങ്ങളാണ് കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്.