ഉറിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന് വെടിനിർത്തൽ കരാർ ലംഘിച്ചു
ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹാജിപീർ പ്രദേശത്താണ് പാകിസ്ഥാൻ സൈന്യം ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചത് .
ഉറി
ശ്രീനഗർ:ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി അധികൃതർ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹാജിപീർ പ്രദേശത്താണ് പാകിസ്ഥാൻ സൈന്യം ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചത് . ആക്രമണത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.