ന്യൂഡല്‍ഹി: കശ്മീരിന് ഇനി പ്രത്യേക അധികാരവും പദവിയുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സർക്കാർ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി തീരുമാനത്തില്‍ ഒപ്പുവെച്ചു. അമിത് ഷായുടെ പ്രഖ്യാപനം രാജ്യസഭയില്‍ വന്നയുടൻ ഉത്തരവും പുറത്തിറങ്ങി.
കശ്മീർ രണ്ടായി വിഭജിച്ചു; പ്രത്യേക പദവിയില്ല, വൻ പ്രതിഷേധവുമായി പ്രതിപക്ഷം - Article 370
ജമ്മുകശ്മീർ ഇനി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം. ലഡാക്കിന് നിയമസഭയുണ്ടാകില്ല. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ചു.
കശ്മീർ രണ്ടായി വിഭജിച്ചു; പ്രത്യേക പദവിയില്ല
ഇതോടൊപ്പം ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമെടുത്തു. ഇതിനുള്ള ഉത്തരവിറക്കാൻ രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ചു. ഇനി ലഡാക്കും ജമ്മുകശ്മീരും കേന്ദ്രഭരണ പ്രദേശമാകും. ലഡാക്കിന് നിയമസഭയുണ്ടാകില്ല. ജമ്മുകശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാകും. രാജ്യസഭയില്‍ വൻ പ്രതിപക്ഷ ബഹളത്തിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് കോൺഗ്രസ് പ്രതികരണം.
Last Updated : Aug 5, 2019, 12:45 PM IST