ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ആദ്യ വനിത ബസ് ഡ്രൈവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പൂജ ദേവി. രണ്ട് കുട്ടികളുടെ അമ്മയായ പൂജ മൂപ്പതാം വയസിലാണ് ബസ് ഓടിക്കാന്‍ തയ്യാറെടുക്കുന്നത്. കത്‌വ -ജമ്മു റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് ഇപ്പോള്‍ പൂജ. " നിര്‍ധന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഡ്രൈവറാകണമെന്ന സ്വപ്‌നത്തോടെ കുടുംബം ആദ്യം പിന്തുണ നല്‍കിയിരുന്നില്ല. ആദ്യം ടാക്സിയും പിന്നീട് ട്രക്കുകളും ഓടിക്കുമായിരുന്നു ഇപ്പോള്‍ എന്‍റെ സ്വപ്‌നം യാഥാര്‍ഥ്യമായെന്നും പൂജ പറഞ്ഞു. ബസ് ഓടിക്കണമെന്ന എന്‍റെ അപേക്ഷയ്‌ക്ക് അനുമതി നല്‍കിയ ജില്ലാ പ്രസിഡന്‍റ് കുല്‍ദീപ് സിംഗിനോട് നന്ദി അറിയിക്കുന്നു. അവസരം നല്‍കുന്നതിലുപരി സ്വപ്‌നം കാണാന്‍ എനിക്ക് അദ്ദേഹം ധൈര്യ തന്നുവെന്നും പൂജ പറഞ്ഞു. എന്നെ വിശ്വസിച്ച് എനിക്ക് അവസരം നല്‍കിയതിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു".
ജമ്മുകശ്‌മീരില്‍ ആദ്യ വനിത ബസ് ഡ്രൈവര്‍; അഭിമാനമായി പൂജ - ജമ്മുകശ്‌മീര്‍
രണ്ട് കുട്ടികളുടെ അമ്മയായ പൂജ മൂപ്പതാം വയസിലാണ് ബസ് ഓടിക്കാന്‍ തയ്യാറെടുക്കുന്നത്.
ജമ്മുകശ്‌മീരില്‍ ആദ്യ വനിത ബസ് ഡ്രൈവര്‍
തടസങ്ങളെല്ലാം മറികടന്ന് ഇന്ന് സ്‌ത്രീകള്‍ ഡോക്‌ടര്‍മാരും പൈലറ്റ്മാരും പൊലീസ് ഉദ്യോഗസ്ഥരുമാകുന്നു. എന്തുകൊണ്ട് എനിക്ക് ഒരു പ്രൊഫഷണല്‍ ഡ്രൈവര്‍ ആയിക്കൂടയെന്ന ചിന്തയുണ്ടായിരുന്നു. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ളതാണെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ സ്‌ത്രീകളോട് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു. ഇതില്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ അതിശയിപ്പിക്കുന്നില്ല മറിച്ച് പ്രചോദനമാണെന്നും പൂജ പറഞ്ഞു.