ജമ്മു കശ്മീരില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു - Two terrorists killed
ഷോപിയാനിലെ സഗൂണില്‍ ഇന്നലെ വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. സഗൂണില്‍ ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തിയ ശേഷമാണ് വെടിവെപ്പ് നടന്നത്. തീവ്രവാദികളോട് പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയിരുന്നില്ല. മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് കൂട്ടിചേർത്തു. ഏറ്റുമുട്ടൽ തുടരുന്നു.