കേരളം

kerala

ETV Bharat / bharat

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാമിയ വിദ്യാർഥിയുടെ ഹർജി - ഒരു കോടി രൂപ നഷ്ടപരിഹാരം

നഷ്ടപരിഹാരം നൽകാനും സൗജന്യ ചികിത്സ നൽകാനും ഡൽഹി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ് എന്നിവരോട് ഹർജിയില്‍ ആവശ്യപ്പെടുന്നു

JAMIA VIOLENCE CASE  ജാമിയ വിദ്യാർഥിയുടെ ഹർജി  ഒരു കോടി രൂപ നഷ്ടപരിഹാരം  ഡൽഹി
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാമിയ വിദ്യാർഥിയുടെ ഹർജി

By

Published : Feb 20, 2020, 7:48 PM IST

ഡൽഹി: ജാമിയ മിലിയ ക്യാമ്പസിൽ നടന്ന പൊലിസ് അതിക്രമത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി രംഗത്ത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാമിയ വിദ്യാർഥി മുസ്തഫയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

നഷ്ടപരിഹാരം നൽകാനും സൗജന്യ ചികിത്സ നൽകാനും ഡൽഹി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ് എന്നിവരോട് ആവശ്യപ്പെടുന്നതാണ് ഹർജി. കാമ്പസിനുള്ളിലെ അതിക്രമത്തിൽ ഡൽഹി പൊലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ15 നാണ് ജാമിയ മിലിയ ലൈബ്രറിയിൽ പൊലീസ് അതിക്രമിച്ചു കയറി വിദ്യാർഥികളെ തല്ലിച്ചതച്ചത്.

ABOUT THE AUTHOR

...view details