ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന ജാമിയ മിലിയ സര്‍വകലാശാല ശൈത്യകാല അവധിക്ക് ശേഷം ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ പരീക്ഷകള്‍ വ്യാഴാഴ്ചയും ബിരുദ പരീക്ഷകള്‍ ഈ മാസം 16നും നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ ആശ്രയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ജാമിയ മിലിയ സര്‍വകലാശാല ഇന്ന് തുറക്കും
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നാലെ ശൈത്യകാല അവധി നേരത്തേയാക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടക്കുകയായിരുന്നു
ജാമിയ മിലിയ
പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നാലെ ശൈത്യകാല അവധി നേരത്തേയാക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടക്കുകയായിരുന്നു. പരീക്ഷകള്‍ നീട്ടിവച്ച ശേഷമായിരുന്നു ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചത്. ക്ലാസുകള്‍ പുന:രാരംഭിച്ചാലും സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. അതേസമയം അലിഗഢ് മുസ്ലീം സര്‍വകലാശാല ശൈത്യകാല അവധി വീണ്ടും നീട്ടി.