ന്യൂഡൽഹി: ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്റര്‍ അറസ്റ്റിൽ. ഡൽഹിയിലെ വടക്കുകിഴക്കൻ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജാഫ്രാബാദിൽ സിഎഎ വിരുദ്ധ പ്രതിഷേധം നടക്കാൻ കാരണക്കാരനായി എന്നാതാണ് ഇയാളുടെ പേരിലുള്ള കുറ്റമെന്നും ഇവിടെ പ്രതിഷേധിച്ചവരിൽ ഭൂരിഭാഗവും സ്ത്രികളായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു എന്ന് ജോയിന്‍റ് പൊലീസ് കമ്മിഷണർ അലോക് കുമാര്‍ പറഞ്ഞു.
ജാഫ്രാബാദിലെ സിഎഎ വിരുദ്ധ പ്രതിഷേധം; ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്റര്‍ അറസ്റ്റിൽ - Delhi's Jaffrabad
ഈ വർഷം സിഎഎ വിരുദ്ധ പ്രതിഷേധക്കാരും സിഎഎ അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ, ഹെഡ് കോൺസ്റ്റബിൾ റട്ടാൻ ലാലും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടിരുന്നു.
സിഎഎ വിരുദ്ധ പ്രതിഷേധം
ഈ വർഷം സിഎഎ വിരുദ്ധ പ്രതിഷേധക്കാരും സിഎഎ അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ, ഹെഡ് കോൺസ്റ്റബിൾ റട്ടാൻ ലാലും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം നടത്താൻ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാഥിയുടെ കസ്റ്റഡി കാലാവധി ഏപ്രിൽ ആറിന് ഡൽഹി കോടതി ഒമ്പത് ദിവസം കൂടി നീട്ടിയിരുന്നു.