ന്യൂഡല്‍ഹി: ചൈന സ്ഥാപിതമായതിന്റെ 71-ാം വാർഷികത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെയും സർക്കാരിനെയും ചൈനയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.
ചൈനയുടെ സ്ഥാപക ദിനം; ചൈനീസ് ജനതയെ അഭിവാദ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കൻ ലഡാക്കിൽ അതിര്‍ത്തി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
കമ്മ്യൂണിസ്റ്റ് സേന 20 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ വിജയിച്ചതിനുശേഷം 1949 ഒക്ടോബർ 1 ന് ചെയർമാൻ മാവോ സെദോംഗ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കൻ ലഡാക്കിൽ അതിര്‍ത്തി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
അതേസമയം നൈജീരിയയുടെ അറുപതാം വാർഷികത്തിൽ ജയ്ശങ്കർ നൈജീരിയൻ വിദേശകാര്യമന്ത്രി ജെഫ്രി ഒനിയാമയെയും സർക്കാരിനെയും നൈജീരിയയിലെ ജനങ്ങളെയും അഭിവാദ്യം ചെയ്തു.