ചീട്ടുകളിയെ തുടര്‍ന്നുണ്ടായ തര്‍ക്കം; ജയ്‌പൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു - ചീട്ടുകളി തര്‍ക്കം
പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.
ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അഷ്‌ഫാഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചീട്ടുകളിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാകിറോയിലെ ദുൻഗ്രിയിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് അഷ്‌ഫാഖിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്‌ഫാഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലെ പ്രധാന പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. അഷ്‌ഫാഖിന്‍റെ സഹോദരി മൂന്ന് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി അഡിഷണൽ ഡിസിപി സുമിത് ഗുപ്‌ത പറഞ്ഞു.