കേരളം

kerala

ETV Bharat / bharat

ആന്ധ്ര മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡി നയിച്ച വൈഎസ്ആർസിപി 175 ൽ 151 സീറ്റ് നേടി. ലോക്സഭ തെരഞ്ഞെടുപ്പില്‍ 25 ല്‍ 22 സീറ്റും നേടിയിരുന്നു.

ഫയൽ ചിത്രം

By

Published : May 30, 2019, 10:47 AM IST


അമരാവതി: ആന്ധ്രപ്രദേശിന്‍റെ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും. ഉച്ചയ്ക്ക് 12:23 ന് വിജയവാഡയിലെ ഇന്ദിര ഗാന്ധി മുനിസിപ്പിൽ സ്റ്റേഡിയത്തിൽ വച്ച് ഗവർണർ ഇ എസ് എൽ നരസിംഹൻ സത്യവാചകം ചൊല്ലി കൊടുക്കും.

ഇക്കഴിഞ്ഞ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ നയിച്ച വൈഎസ്ആർസിപി 175 ൽ 151 സീറ്റും നേടി. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ തോൽപ്പിച്ചാണ് ജഗന്‍ അധികാരത്തിലേറുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും ജഗന്‍റെ പാർട്ടി 25 ൽ 22 സീറ്റും നേടിയിരുന്നു. ജഗൻ മോഹന്‍ റെഡ്ഡി മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ക്യാബിനറ്റ് രൂപീകരണം ജൂൺ ഏഴിന് നടക്കും. ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവർ പങ്കെടുക്കും. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ചടങ്ങിൽ നിന്ന് വിട്ട് നിൽക്കും.

ABOUT THE AUTHOR

...view details