കേരളം

kerala

ETV Bharat / bharat

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ - violates

വെടിവെപ്പിനെ തുടർന്ന് ഇന്ത്യൻ സേനയും തിരിച്ചടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിർത്തി അശാന്തമായി തുടരുകയാണ്.

ഫയൽ ചിത്രം

By

Published : Mar 9, 2019, 9:05 PM IST

ജമ്മു കശ്മീർ അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ബത്താൽ മേഖലയിലെ അഖ്നൂർ സെക്ടറിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

പാകിസ്ഥാന്‍റെ വെടിവെപ്പിനെ തുടർന്ന് ഇന്ത്യൻ സേനയും തിരിച്ചടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. നേരത്തെ പൂഞ്ചിലുണ്ടായ പാക് വെടിവെപ്പിൽ ഒരു സ്പെഷൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റിരുന്നു. ഷാപ്പൂർ, കെർനി സെക്ടറുകളിലും പാകിസ്ഥാൻ ഏകപക്ഷീയമായി വെടിയുതിർത്തതായും സൈന്യം അറിയിച്ചു.

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിർത്തി അശാന്തമായി തുടരുകയാണ്.

ABOUT THE AUTHOR

...view details