കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറസ് വഴി കൊവിഡ് അവലോകനം നടത്തി

Jammu and Kashmir  Jammu governor  COVID-19 outbreak  coronavirus scare  COVID-19 pandemic  കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍  കൊവിഡ് പ്രതിരോധ നടപടികള്‍ ഡോക്‌ടര്‍മാരുമായി ചര്‍ച്ച ചെയ്‌തു  ജമ്മു കശ്‌മീര്‍
കൊവിഡ് പ്രതിരോധ നടപടികള്‍ ഡോക്‌ടര്‍മാരുമായി ചര്‍ച്ച ചെയ്‌ത് കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍

By

Published : Apr 15, 2020, 9:02 AM IST

ശ്രീനഗര്‍:കശ്‌മീരില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡോക്‌ടര്‍മാരുമായി ചര്‍ച്ച ചെയ്‌ത് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ജി.സി മുര്‍മു. ഡോക്‌ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം ഡോക്‌ടര്‍മാരോട് പറഞ്ഞു. രോഗികളുടെ പരിചരണത്തോടൊപ്പം ഡോക്‌ടര്‍മാര്‍ സ്വയം ആരോഗ്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിപിഇ,എന്‍ 95 മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലുടനീളം കൊവിഡ് വ്യാപനം തടയാനുള്ള നിരവധി നിര്‍ദേശങ്ങളാണ് ഡോക്‌ടര്‍മാര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറുമായി പങ്കുവെച്ചത്.

ABOUT THE AUTHOR

...view details