കേരളം

kerala

By

Published : Mar 5, 2020, 8:18 AM IST

ETV Bharat / bharat

കൊവിഡ് 19; ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കലില്‍ ജമ്മു കശ്മീർ ഹൈക്കോടതി വിശദീകരണം തേടി

കൊവിഡ് തടയുന്നതിനായി കൃത്യമായ പരിശോധനയും ഐസൊലേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് ഉറപ്പാക്കണമെന്ന് കശ്മീർ -ലഡാക്ക് ഭരണകൂടങ്ങൾക്ക് ബുധനാഴ്ച ഹൈക്കോടതി നിർദേശം നൽകി.

J-K High Court seeks Centre's response on evacuation of students from coronavirus-hit Iran  J-K High Court  കൊവിഡ് 19  oronavirus-hit Iran  ജമ്മു കശ്മീർ ഹൈക്കോടതി
കൊവിഡ് 19

ശ്രീനഗർ: ഇറാനിൽ നിന്ന് ജമ്മു കശ്മീരിലെ വിദ്യാർഥികളെയും മറ്റുള്ളവരെയും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബഡ്ഗാം നിവാസികൾ സമർപ്പിച്ച ഹർജിയിൽ ജമ്മു കശ്മീർ ഹൈക്കോടതി കേന്ദ്രത്തിന്‍റെ വിശദീകരണം തേടി. കൊവിഡ് തടയുന്നതിനായി കൃത്യമായ പരിശോധനയും ഐസൊലേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് ഉറപ്പാക്കണമെന്ന് കശ്മീർ- ലഡാക്ക് ഭരണകൂടങ്ങൾക്ക് ബുധനാഴ്ച ഹൈക്കോടതി നിർദേശം നൽകി.

ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ച് വിദേശകാര്യ, ആരോഗ്യ, കുടുംബക്ഷേമ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ ചീഫ് സെക്രട്ടറിമാർ കശ്മീർ, ലഡാക്ക് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളുടെ കമ്മീഷണർ സെക്രട്ടറിമാർ എന്നിവരോടാണ് വിശദീകരണം തേടിയത്.

എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ചും ഇറാനിൽ ഒറ്റപ്പെട്ടുപോയതായി അറിയിച്ച വിദ്യാർഥികൾക്ക് മാസ്‌ക്കുകൾ, മരുന്നുകൾ, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്റ്റാഫുകൾക്കുമായി എൻ-95 മാസ്കുകൾ ലഭ്യമാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 12-നോ അതിനുമുമ്പോ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി അറിയിച്ചു.

ABOUT THE AUTHOR

...view details