ജമ്മുകശ്‌മീരില്‍ ലോക്ക് ഡൗണ്‍ തുടരും - J-K extends COVID-19 lockdown restrictions till Aug 5
ഓഗസ്റ്റ് അഞ്ച് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്
ജമ്മു കശ്‌മീരില്‍ ലോക്ക് ഡൗണ്‍ തുടരും
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ലോക്ക് ഡൗണ്‍ ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തുടനീളം കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ തുടരുകയാണ് നല്ലതെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഇതുവരെ 20,972 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.