കേരളം

kerala

അതിർത്തിയില്‍ മലവെള്ളപാച്ചില്‍; സൈനികനെ കാണാതായി

By

Published : Sep 29, 2019, 12:28 PM IST

കാണാതായത് ബി.എസ്.എഫ്. ജവാനെ. മലവെള്ളപാച്ചില്‍ ഉണ്ടായത് ആർ.എസ്. പുരയിലെ അർണിയ സെക്ടറില്‍

ബി.എസ്.എഫ്. ജവാന്‍

ശ്രീനഗര്‍: കനത്ത മഴയെ തുടർന്ന് അതിർത്തിയിലുണ്ടായ മലവെള്ളപാച്ചിലില്‍ പെട്ട് ബി.എസ്.എഫ് ജവാനെ കാണാതായി. ആർ.എസ്. പുരയിലെ അർണിയ സെക്ടറിലാണ് സംഭവം. അതിർത്തിയില്‍ പട്രോളിങ്ങില്‍ ഏർപെട്ട സൈനികനെയാണ് കാണാതായത്.

കാണാതായ ജവാനായി തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.എസ്.എഫ്. വൃത്തങ്ങൾ വ്യക്തമാക്കി. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. അതേസമയം മലവെള്ള പാച്ചിലിന്‍റെ ഒഴുക്ക് പാക്കിസ്ഥാന്‍ മേഖലയിലേക്കായിരുന്നുവെന്നും റിപോർട്ടുകൾ ഉണ്ട്.

ABOUT THE AUTHOR

...view details