ബംഗ്ലാദേശിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്‌മീർ - ജമ്മു കശ്‌മീർ സർക്കാർ
മെയ് 25 നുള്ള ഈദ് പ്രമാണിച്ച് ജമ്മു കശ്‌മീർ സ്വദേശികളായ എല്ലാ വിദ്യാർഥികളെയും നേരത്തെ തന്നെ വീടുകളിൽ എത്തിക്കണം എന്നതാണ് സംസ്ഥാനത്തിന്‍റെ ആവശ്യം
ശ്രീനഗർ: കൊവിഡ് പ്രതിസന്ധിയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ബംഗ്ലാദേശിൽ കുടുങ്ങിയ എല്ലാ വിദ്യാർഥികളെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജമ്മു കശ്‌മീർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മെയ് 25 നുള്ള ഈദ് പ്രമാണിച്ചാണ് ആവശ്യം. ബംഗ്ലാദേശിൽ പഠിക്കുന്ന ജമ്മു കശ്‌മീർ സ്വദേശികളായ 168 വിദ്യാർഥികളുമായി ആദ്യത്തെ വിമാനം മെയ് എട്ടിന് ശ്രീനഗറിലേക്ക് പുറപ്പെട്ടു. 230 ലധികം വിദ്യാർഥികളാണ് ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കശ്‌മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍.സുബ്രഹ്മണ്യം കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയ്‌ക്ക് കത്തയച്ചു.