കശ്‌മീരില്‍ വീട്ടുതടങ്കലിലായ നാല് നേതാക്കളെ വിട്ടയച്ചു
അഞ്ച് മാസം മുമ്പാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്.
ശ്രീനഗര്‍:കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നാല് നേതാക്കളെ വിട്ടയച്ചു. പിഡിപി നേതാവും മുന്‍ മന്ത്രിയുമായ അബ്‌ദുള്‍ ഹഖ് ഖാന്‍, മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ നാസിര്‍ അഹമ്മദ് ഗുറേസി, പിഡിപി മുന്‍ എംഎല്‍എ മുഹമ്മദ് അബ്ബാസ് വാനി, മുന്‍ കോണ്‍ഗ്രസ് എംഎല്‍എല അബ്‌ദുള്‍ റാഷിദ് എന്നിവരെയാണ് വിട്ടയച്ചത്. അഞ്ച് മാസം മുമ്പാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. അതേസമയം ഇപ്പോഴും തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി അടക്കമുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.