കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ 523 പേര്‍ക്ക് കൂടി കൊവിഡ് - ശ്രീനഗര്‍

ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17000 കടന്നു. 24 മണിക്കൂറിനിടെ 9 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ജമ്മു കശ്‌മീരില്‍ 523 പേര്‍ക്ക് കൂടി കൊവിഡ്  J&K's COVID-19 tally crosses 17,000-mark  J&K's COVID-19 tally  COVID-19  Srinagar  ശ്രീനഗര്‍  കൊവിഡ് 19
ജമ്മു കശ്‌മീരില്‍ 523 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 25, 2020, 7:57 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 523 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17305 ആയി. 24 മണിക്കൂറിനിടെ 9 പേരും കൊവിഡ് ബാധിച്ച് ജമ്മു കശ്‌മീരില്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ജമ്മുവില്‍ നിന്നും എട്ട് പേര്‍ കശ്‌മീര്‍ താഴ്‌വരയില്‍ നിന്നുമാണ്. 305 പേരാണ് ഇതുവരെ കേന്ദ്ര ഭരണപ്രദേശത്ത് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്‌ത ആകെ മരണങ്ങളില്‍ 283 പേര്‍ കശ്‌മീര്‍ താഴ്‌വരയില്‍ നിന്നും 22 പേര്‍ ജമ്മു മേഖലയില്‍ നിന്നുമാണ്.

പുതുതായി രോഗം ബാധിച്ചവരില്‍ 156 പേര്‍ ജമ്മു മേഖലയിലും 367 പേര്‍ കശ്‌മീര്‍ താഴ്‌വരയിലുള്ളവരുമാണ്. ഇതില്‍ 88 പേര്‍ അടുത്തിടെ ജമ്മു കശ്‌മീരിലെത്തിയവരാണ്. ശ്രീനഗറില്‍ 145 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മുവില്‍ നിന്ന് 66 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്‌തു. 7483 പേരാണ് മേഖലയില്‍ ചികില്‍സയില്‍ കഴിയുന്നത്. 9517 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details