കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീര്‍ ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്‍റിന്‍റെ ഭാഷയെന്ന് ഹന്നാന്‍ മൊല്ല - Senior CPM leader and former MP

ഏകാധിപത്യ സ്വഭാവമുള്ള സർക്കാരാണ് ഇപ്പോഴുള്ളത്. ആർക്കും സംസാരിക്കാനുളള സ്വാതന്ത്ര്യമില്ല. ആരും തിരിച്ച് ഒരു ചോദ്യവും ചോദിക്കുന്നില്ലെന്നും ഹന്നാൻ മൊല്ല പറഞ്ഞു.

ജമ്മുകശ്മീർ ഗണവർണറിന് ബിജെപി പ്രസിഡന്‍റിന്‍റെ ഭാഷ:ഹന്നാൻ മൊല്ല

By

Published : Aug 31, 2019, 1:23 PM IST

ന്യൂഡൽഹി: ജമ്മുകശ്‌മീര്‍ ഗവർണറെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ ഹന്നാൻ മൊല്ല രംഗത്ത്. ബിജെപി പ്രസിഡന്‍റിനെപ്പോലെയാണ് ഗവർണർ സത്യപാൽ മാലിക് സംസാരിക്കുന്നത് എന്ന് ഹന്നാൻ മൊല്ല ആരോപിച്ചു. കശ്‌മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോഴുള്ളത്. ആർക്കും സംസാരിക്കാനുളള സ്വാതന്ത്ര്യമില്ല. ആരും തിരിച്ച് ഒരു ചോദ്യവും ചോദിക്കുന്നില്ല. ഏകാധിപത്യ സ്വഭാവമുള്ള സർക്കാരാണ് ഇപ്പോഴുള്ളത്. സുപ്രീം കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ സ്വന്തം കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കഴിയൂ എന്നതാണ് നിലവിലെ സ്ഥിതി എന്നും ഹന്നാൻ മൊല്ല ആരോപിച്ചു. നേരത്തേ കോൺഗ്രസ് നേതാവ് അതീർ രഞ്ജൻ ചൗധരിയും ജമ്മുകശ്‌മീര്‍ ഗവർണറെ ബിജെപി പ്രസിഡന്‍റിനോട് ഉപമിച്ചിരുന്നു.

ABOUT THE AUTHOR

...view details