ജമ്മു കശ്‌മീർ സിആർപിഎഫ് ജവാൻ സ്വയം വെടിയുതിർത്തു - ജമ്മു കശ്‌മീർ
ഗുരുതരമായി പരിക്കേറ്റ ജവാൻ 92 ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജമ്മു കശ്‌മീർ സിആർപിഎഫ് ജവാൻ സ്വയം വെടിയുതിർത്തു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ സിആർപിഎഫ് 61 ബറ്റാലിയനിലെ സിആർപിഎഫ് ജവാൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർത്തു. കോൺസ്റ്റബിളായ പർവീൻ മുണ്ടയാണ് സ്വയം വെടിയുതിർത്തതെന്ന് സിആർപിഎഫ് വക്താവ് അറിയിച്ചു. ശബ്‌ദം കേട്ടുവന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ പർവീണിനെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും സിആർപിഎഫ് വക്താവ് അറിയിച്ചു.