സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - ജമ്മുകാശ്മീര്‍
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപിയാനിലെ ഗഹാദ് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും സൈന്യം ശക്തമായി തിരിച്ചടിച്ചു.