വിക്രം ലാൻഡറിന്‍റെ സ്ഥാനം ലൂണാർ ഓർബിറ്ററിലെന്നുറപ്പിച്ച് ഐ.എസ്.ആർ.ഒ
ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നും ഐ.എസ്.ആർ.ഒയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു
ബെംഗളൂരു:വിക്രം ലാൻഡർ കണ്ടെത്തിയത് ചന്ദ്രയാൻ-2 ഓർബിറ്ററാണെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തിൽ ലൂണാർ ഓർബിറ്ററിലാണ് ലാൻഡർ സ്ഥിതിചെയ്യുന്നത്. പക്ഷേ ലാൻഡറുമായി ഇതുവരെ ആശയവിനിമയം നടത്താൻ സാധിച്ചില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ട്വീറ്റ് ചെയ്തു.
ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു. ചന്ദ്രന്‍റെ ഉപരിതലത്തിൽ ലാൻഡർ ഏതവസ്ഥയിലാണെന്നുള്ള വിവരം ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സെപ്റ്റംബർ ഏഴിന് പുലർച്ചെ വിക്രം ലാൻഡർ വ്യതിചലിച്ചതിന്‍റെ കാരണത്തെപ്പറ്റി ബഹിരാകാശ ഏജൻസി ഇപ്പോഴും നിശബ്ദത പാലിക്കുകയാണ്.