ബെംഗളൂരു: അവസാന നിമിഷം ദൗർഭാഗ്യത്തിലേക്ക് വഴിമാറിയെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ചന്ദ്രയാൻ 2 ദൗത്യം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാണ്. ലാൻഡർ വിക്രമില്‍ നിന്ന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷ ശാസ്ത്ര ലോകം ഇനിയും കൈവിട്ടിട്ടില്ല. അതോടൊപ്പം ചന്ദ്രയാൻ 2 വിന് ചുക്കാൻ പിടിച്ച ഐഎസ്ആർഒ ചെയർമാൻ കെ ശിവനും സാമൂഹിക മാധ്യമങ്ങളില്‍ താരമാണ്.
കെ ശിവന് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടില്ലെന്ന് ഐഎസ്ആർഒ
കെ ശിവന്‍റേതെന്ന പേരിലും വ്യാജ ഫേസ് ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ നിലവിലുണ്ട്. വ്യാജ സന്ദേശങ്ങൾ വ്യാപകമായതോടെ ഐഎസ്ആർഒ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി
അദ്ദേഹത്തിന്‍റെ വാക്കുകൾക്കായി ഈ രാജ്യം കാത്തിരിക്കുകയാണ്. എന്നാല്‍ ഐഎസ്ആർഒയുടെ ഔദ്യോഗിക വിശദീകരണം എന്ന പേരില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നായി പല വിധ സന്ദേശങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതില്‍ കെ ശിവന്‍റേതെന്ന പേരിലും വ്യാജ ഫേസ് ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ നിലവിലുണ്ട്. വ്യാജ സന്ദേശങ്ങൾ വ്യാപകമായതോടെ ഐഎസ്ആർഒ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. കെ ശിവന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ടില്ലെന്ന് ഐഎസ്ആർഒ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഐഎസ്ആർഒയുടെ ഔദ്യോഗിക പേജുകളില്‍ ലിങ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.