2.5 കിലോ ചരസുമായി ഇസ്രായേൽ പൗരൻ അറസ്റ്റിൽ - ചരസ്
ടൂറിസ്റ്റ് വിസയിലാണ് ബോറോവ് ഇന്ത്യയിലെത്തിയതെന്നും വാരണാസിയിലേക്കുള്ള യാത്രയിലായിരുന്നെന്നും കുളു പൊലീസ് മേധാവി ഗൗരവ് സിങ് പറഞ്ഞു.
ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഇസ്രായേൽ പൗരനെ 2.5 കിലോ ചരസുമായി അറസ്റ്റ് ചെയ്തതു. മനാലിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്ന ഷൗൾ ബോറോവ് ജറുസലേമിനെയാണ് അറസ്റ്റ് ചെയ്തത്. ടിസിപി ബജൗറ റോഡിൽ പരിശോധനയ്ക്കിടെയാണ് ഇയാൾടെ പക്കൽ നിന്നും ചരസ് കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയിലാണ് ബോറോവ് ഇന്ത്യയിലെത്തിയതെന്നും വാരണാസിയിലേക്കുള്ള യാത്രയിലായിരുന്നെന്നും കുളു പൊലീസ് മേധാവി ഗൗരവ് സിങ് പറഞ്ഞു. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.