കേരളം

kerala

ETV Bharat / bharat

സാമ്പത്തിക ഉത്തേജക പാക്കേജ് മതിയാകുമോ?

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഭാരത സര്‍ക്കാര്‍ അവതരിപ്പികേണ്ട സാമ്പത്തിക ഉത്തേജന പാക്കേജ് എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് വിവിധ വിഭാഗങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും വ്യാപകമായ നിർദ്ദേശങ്ങൾ ഉയര്‍ന്നു വന്നിരുന്നു.

സാമ്പത്തിക ഉത്തേജക പാക്കേജ്  stimulus sufficient  കൊവിഡ് 19  നിര്‍മല സീതാരാമൻ
സാമ്പത്തിക ഉത്തേജക പാക്കേജ് മതിയാകുമോ?

By

Published : May 21, 2020, 4:53 PM IST

കൊവിഡ് 19 മൂലം രാജ്യം ദുരന്തങ്ങൾ നേരിടുന്ന ഈ സമയത്ത്, 'ആത്മ നിർഭർ ഭാരത്' എന്ന പേരിൽ ഇന്ത്യയുടെ സമ്പദ്ഘടനയെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പൊതു ജനങ്ങള്‍ക്ക് ഇടയില്‍ പ്രതീക്ഷയുടെ കിരണങ്ങൾ ആയി അവതരിച്ചിട്ടുണ്ട്. കൊവിഡ് 19 മൂലം ഉൽപാദനക്ഷമത, തൊഴിൽ, മറ്റ് മേഖലകളും മാന്ദ്യത്തിലേക്ക് വഴുതിപ്പോയ പല രാജ്യങ്ങളും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഭാരത സര്‍ക്കാര്‍ അവതരിപ്പികേണ്ട സാമ്പത്തിക ഉത്തേജന പാക്കേജ് എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് വിവിധ വിഭാഗങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും വ്യാപകമായ നിർദ്ദേശങ്ങൾ ഉയര്‍ന്നു വന്നിരുന്നു.

കൊവിഡ്-19 പ്രതിസന്ധിയെ സ്വാശ്രയത്വത്തിനുള്ള അവസരമാക്കി മാറ്റുന്നതിനായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സൃഷ്ടിച്ചതായി പ്രധാനമന്ത്രി മോദി മുമ്പ് പ്രഖ്യാപിച്ചിരുന്നു. സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സ്ഥാപന പരിഷ്കാരങ്ങൾ, യുവാക്കളെ ശക്തിപ്പെടുത്തുക, ആവശ്യം നിലനിർത്തുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നീ അഞ്ച് പ്രധാന ഘടകങ്ങളിലൂടെ സ്വയം പരിയാപ്തത കൈവരിക്കാന്‍ അദ്ദേഹം നിർദ്ദേശിച്ചു. അതനുസരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച അഞ്ച് ഘട്ട സാമ്പത്തിക പാക്കേജ് ഇന്ത്യയെ സ്വയം പരിയാപ്തതയിലേക്ക് നയിക്കും എന്നാണ് കേന്ദ്ര സര്‍കാര്‍ അവകാശപ്പെടുന്നത്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദിഷ്ട പാക്കേജുകൾ വ്യക്തമായ പരിഹാരങ്ങളൊന്നും തന്നെ അവതരിപ്പിക്കുന്നില്ല. ആകെ ആഭ്യന്തര ഉൽപാദനത്തിന്‍റെ 10 ശതമാനമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട 20.97 ലക്ഷം കോടി രൂപ എന്നു പറയുമ്പോഴും, കേന്ദ്ര ഖജനാവിന് ആകെ സാമ്പത്തിക ഭാരം വെറും 1.1 ശതമാനം മാത്രമാണ്. അതായത് 2.17 ലക്ഷം കോടി രൂപ!.

സാമ്പത്തിക മേഖലയിലെ നിരവധി മേഖലകള്‍ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, സൂക്ഷ്മ, ചെറുകിട, എടത്തര സംരംഭങ്ങളോട് കേന്ദ്ര സര്‍കാര്‍ അനുകമ്പ പ്രകടമായിട്ടുണ്ട്. 130 കോടി ജനസംഖ്യക്കു മേല്‍ കൊറോണ വൈറസ് വിതച്ച നാശം ഇപ്പോഴത്തെ സാമ്പത്തിക ഉത്തേജക പാക്കേജുകൾ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. കൊറോണ ലോക ജിഡിപിയുടെ പത്ത് ശതമാനത്തോളം നശിപ്പിക്കുമെന്നും, 24.2 ബില്യൺ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എ.ഡി.ബി) അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

നിരവധി പരിമിതികൾക്കിടയിലും, കർശനമായ നടപടികളിലൂടെ ഉൽപാദനക്ഷമതാ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാമെന്ന പ്രതീക്ഷയിൽ ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. “ഹെലികോപ്റ്റർ മണി”, അതായത് സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി പൊതു ജനങ്ങൾക്കു വേണ്ടി അച്ചടിച്ച് വിതരണം ചെയ്യുന്ന പണം, സാമ്പത്തിക വിതരണത്തിൽ പുതിയ പണം ഏർപ്പെടുത്തൽ അഥവാ ക്വാണ്ടിറ്റേറ്റീവ് ഈസിങ്, തുടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അവഗണിച്ചു. പകരം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പാ സൗകര്യങ്ങൾ ഏര്‍പ്പെടുത്താന്‍ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും (പി‌എസ്‌യു) എം‌എസ്എംഇകൾക്ക് കുടിശിക വകയില്‍ അഞ്ച് ലക്ഷം കോടി രൂപ നൽകാൻ ഉണ്ടെന്ന് ബിജെപി നേതാവ് നിതിൻ ഗഡ്കരി ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഈ തുക തിരിച്ചു നല്‍കുന്നതിന് പകരം, മൂന്ന് ലക്ഷം കോടി രൂപ ബാങ്ക് വായ്പാ സൗകര്യത്തിന് 100 ശതമാനം ജാമ്യം കേന്ദ്രസർക്കാർ എംഎസ്എംഇകൾക്ക് വാഗ്ദാനം ചെയ്തു. ഇന്നത്തെ കാലത്തെ നിർണായക സ്വഭാവം കണക്കിലെടുത്ത്, വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നിലവിലെ നാല് വർഷത്തിനു പകരം പത്ത് വർഷത്തേക്ക് കേന്ദ്ര സർക്കാർ നീട്ടണം. കേന്ദ്ര സർക്കാർ പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് 33,176 കോടി രൂപ നല്കുന്നു എന്നു അവകാശപ്പെടുമ്പോഴും, അവർക്ക് ആവശ്യമായ സഹായത്തിന്‍റെ ഒരു ഭാഗം പോലും അത് കൊണ്ട് നിവര്‍ത്തിക്കാന്‍ ആകില്ല എന്നാതാണ് വാസ്തവം. മദ്യ വിൽപ്പന ശാലകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചെറുകിട ക്ഷേമ നടപടികൾ അസാധുവാക്കപ്പെടുന്നു. കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോയതിനാൽ കേന്ദ്ര ഭരണകൂടം തൊഴിൽ ഉറപ്പ് പദ്ധതികള്‍ക്കായി 40,000 കോടി രൂപ അധിക ആശ്വാസം നല്കിയിട്ടുണ്ട്. ഉൽ‌പാദന ക്ഷമതയിലും, വായ്പാ സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ധനമന്ത്രി വിതരണ ശൃംഖലയും ഡിമാൻഡ് വളർച്ചയെയും കുറിച്ച് മറന്നതായി തോന്നുന്നു. രാജ്യം സ്വയം പര്യാപ്തതാ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ നയ രൂപീകരണം കൂടുതൽ ഫലപ്രദവും വൈവിധ്യപൂർണ്ണവുമാകേണ്ടതുണ്ട്.

ABOUT THE AUTHOR

...view details