ന്യൂഡൽഹി: ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ഇറാനിയൻ പൗരന്മാരെ തിരികെ അയക്കാൻ സഹായിച്ചതിന് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ അംബാസിഡർ അലി ചെഗേനി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും സഹപ്രവർത്തകർക്കും അലി ചെഗേനി നന്ദി അറിയിച്ചത്.
നന്ദി അറിയിച്ച് ഇറാനിയൻ അംബാസിഡർ അലി ചെഗേനി
ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ഇറാനിയൻ പൗരന്മാരെ തിരികെ അയക്കാൻ സഹായിച്ചതിനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും സഹപ്രവർത്തകർക്കും അലി ചെഗേനി നന്ദി അറിയിച്ചത്.
നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ അംബാസിഡർ അലി ചെഗേനി
കഴിഞ്ഞ ദിവസം രാത്രിയാണ് മുബൈയിൽ നിന്ന് ഇറാൻ എയർ വിമാനത്തിൽ ഇറാനിയൻ പൗരന്മാരെ തിരികെ അയച്ചത്. ഏപ്രിൽ 13ന് വിദേശകാര്യമന്ത്രി ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു.