കേരളം

kerala

By

Published : Oct 3, 2019, 4:29 PM IST

Updated : Oct 3, 2019, 6:23 PM IST

ETV Bharat / bharat

ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഡല്‍ഹി കോടതി ഒക്ടോബര്‍ 17വരെ നീട്ടി

Chidambaram

ന്യൂഡൽഹി: ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി.ഡല്‍ഹി കോടതിയിലാണ് കേസിന്‍റെ വാദം നടന്നത്. ചിദംബരത്തിന്‍റെ ജുഡീഷ്യൽ റിമാൻഡ് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ചിദംബരം ജാമ്യത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.അതേസമയം, അദ്ദേഹത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കാന്‍ കോടതി അനുമതി നല്‍കി.

2004 മുതൽ 2014 വരെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായിരുന്ന ചിദംബരത്തെ ഓഗസ്റ്റ് 21നാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്‍റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം അറസ്റ്റിലായത്. വിദേശത്ത് നിന്ന് അനധികൃതമായി 305 കോടി രൂപ നിക്ഷേപമായി വാങ്ങി എന്നാണ് ആരോപണം.

Last Updated : Oct 3, 2019, 6:23 PM IST

For All Latest Updates

ABOUT THE AUTHOR

...view details