കേരളം

kerala

ETV Bharat / bharat

ഐ‌എൻ‌എക്സ് മീഡിയ കേസ്; പി. ചിദംബരത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി - പി. ചിദംബരത്തിന്‍റെ ഹർജി സുപ്രീം കോടതി നിരസിച്ചു

ഐ‌എൻ‌എക്സ് കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യാതെ തന്നെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ഇഡിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

P Chidambaram  INX Media case  Supreme Court  ഐ‌എൻ‌എക്സ് മീഡിയ കേസ്  പി. ചിദംബരം  പി. ചിദംബരത്തിന്‍റെ ഹർജി സുപ്രീം കോടതി നിരസിച്ചു  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്
ഐ‌എൻ‌എക്സ്

By

Published : May 22, 2020, 3:49 PM IST

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റിനെതിരെ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ ഹർജി ജസ്റ്റിസ് ആർ ഭാനുമാതി, ജസ്റ്റിസ് എ. എസ്. ബോപണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളി. ഐ‌എൻ‌എക്സ് കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യാതെ തന്നെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും ഇഡിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഐ‌എൻ‌എക്സ് മീഡിയ ഗ്രൂപ്പിന് അനുവദനീയമായ തുകയേക്കാൾ കൂടുതൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് അംഗീകാരം നൽകി ധനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് പി ചിദംബരത്തിനെതിരായ കേസ്. തുക ക്ലിയർ ചെയ്യുന്നതിൽ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡിനെ സ്വാധീനിച്ചതിന് സിബിഐ 2017ൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്.

ABOUT THE AUTHOR

...view details