കേരളം

kerala

ഐ‌എൻ‌എക്‌സ് മീഡിയ കേസ്; ഇടക്കാല ജാമ്യം തേടി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ

By

Published : Oct 30, 2019, 6:05 PM IST

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ഇടക്കാല ജാമ്യം വേണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ചിദംബരത്തിനു വേണ്ടി ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്.

ചിദംബരം ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഐ‌എൻ‌എക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി. എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിന് മുമ്പാണ് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അപേക്ഷ സമർപ്പിച്ചത്.
ഐ‌എൻ‌എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാക്കിയ പ്രധാന ജാമ്യാപേക്ഷയോടൊപ്പമാണ് ചിദംബരം താൽക്കാലിക ജാമ്യത്തിനുള്ള അപേക്ഷയും ഉൾപ്പെടുത്തിയത്. അതേ സമയം, ഇന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ വിചാരണ കോടതിയിൽ ഹാജരാക്കും.
ചിദംബരം മന്ത്രിയായിരിക്കെ 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് അനുവദിച്ച വിദേശ നിക്ഷേപ പ്രമോഷന്‍ ക്ലിയറന്‍സില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2017 മെയ് 15നാണ് ചിദംബരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. തുടർന്ന് ഓഗസ്റ്റ് 21ന് സിബിഐ അദ്ദേഹത്തിന്‍റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details