ന്യൂഡൽഹി:ശതകോടീശ്വരൻ നീരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക് മോദിക്കെതിരെ ഇന്‍റർപോൾ അറസ്റ്റ് വാറണ്ട്. ദീപക് മോദിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികളോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
നീരവ് മോദിയുടെ സഹോദരന് ഇന്‍റർപോൾ അറസ്റ്റ് വാറണ്ട് - Nirav Modi's Brother Interpol Arrest Warrant
ബെൽജിയൻ പൗരനായ നെഹാൽ ദീപക് മോദിയുടെ താമസം ന്യൂയോർക്ക് സിറ്റിയിലാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി

ബെൽജിയൻ പൗരനായ നാൽപതുകാരൻ നെഹാൽ ദീപക് മോദിയുടെ താമസം ന്യൂയോർക്ക് സിറ്റിയിലാണെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവർത്തനരഹിതമായ നീരവ് മോദിയുടെ മുൻനിര കമ്പനി ഫയർസ്റ്റാർ ഡയമണ്ട് ഇങ്കിന്‍റെ ഡയറക്‌ടറായിരുന്നു നെഹാൽ ദീപക് മോദി. നീരവ് മോദിയും കുടുംബവും ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയതിന് പിന്നാലെ ഫയർസ്റ്റാർ ഡയമണ്ടിനെ യുഎസിൽ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിൽ നടത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ലോകത്തെവിടെയും ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാവുന്ന ശതകോടീശ്വരനാണ് നീരവ് മോദി.