ആദ്യ മാതൃ ദിനം
അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ ജനിച്ച അന്ന മേരി ജാര്‍വിസാണ് ലോക മാതൃ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. സ്വന്തം അമ്മയെ ആദരിക്കാനായാണ് അവർ ഇങ്ങനെയൊരു ദിനം ആദ്യമായി സംഘടിപ്പിച്ചത്. അന്ന മേരി ജാർവിസിന്‍റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളുടെ 28-ാമത്തെ പ്രസിഡന്‍റ് തോമസ് വുഡ്രോ വിൽസൺ 1914 മെയ് 9ന് പ്രഖ്യാപനത്തിലൂടെ അമേരിക്കയില്‍ മാതൃ ദിനം എന്നത് ഒരു യാഥാർഥ്യമാക്കി. തുടര്‍ന്ന് അമേരിക്കൻ ഐക്യനാടുകളിൽ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച അമ്മമാരോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും സൂചകമായി ദേശീയ അവധിദിനമായി ആചരിക്കാന്‍ ആരംഭിച്ചു.
പിന്നീട് മാതൃദിനം എന്ന ആശയം കുത്തക വ്യവസായങ്ങള്‍ തങ്ങളുടെ സ്വാര്‍ഥ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞ അന്ന ജാർവിസ് മാതൃദിനം പിന്‍വലിക്കണം എന്ന ആവശ്യവുമായി മറ്റൊരു മുന്നേറ്റത്തിനും നേതൃത്വം നൽകുകയുണ്ടായി. 25 കൊല്ലങ്ങള്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്ന അന്ന ജാർവിസിന്‍റെ അമ്മക്കായി 1908 മെയ് 10ന് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ ഒരു പൊതു ചടങ്ങ് നടത്തി. പങ്കെടുത്ത എല്ലാവർക്കുമായി 500 വെള്ള കാർണേഷനുകൾ സംഭാവന നല്‍കിയാണ് അന്ന് അവര്‍ ഔദ്യോഗികമായി മാതൃദിനം ആചരിച്ചത്.
കെടാനാളമായി അമ്മയുടെ സ്നേഹം
കരുതലിന്‍റെയും സുരക്ഷയുടെയും അണയാത്ത നാളങ്ങളാണ് ഓരോ കുട്ടികൾക്കും ലഭിക്കുന്ന അമ്മയുടെ സ്നേഹം. ഈ സ്നേഹത്തിലൂടെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആഘോഷമായി മാറ്റാനും കഴിയും. അമ്മയുടെ കണ്ണുകളിലെ വാത്സല്യം ഏത് തരത്തിലുള്ള പ്രണയത്തെയും മറികടക്കുന്നതാണ്. അവളുടെ കുടുംബത്തെ പരിപാലിക്കുന്നതിൽ വരുന്ന എല്ലാ തടസങ്ങളെയും തരണം ചെയ്യുവാൻ അവൾക്ക് കഴിയും. ലോക്ക് ഡൗൺ നാളുകളില്‍ അമ്മമാരുടെ ജീവിതങ്ങള്‍ ഒഴിച്ച് മറ്റ് എല്ലാവരുടെയും ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു. എന്നും മാറ്റമില്ലാതെ തുടരുന്നതാണ് അവളുടെ സ്നേഹവും കരുതലും.
ലോക്ക് ഡൗൺ ആകാത്ത മാതൃസ്നേഹം
ഏപ്രിൽ 10, 2020: ലോക്ക്ഡൗൺ മൂലം അകപ്പെട്ടു പോയ മകനെ വീട്ടിലെത്തിക്കാൻ അമ്മ സ്‌കൂട്ടറില്‍ സഞ്ചരിച്ചത് 1,400 കിലോമീറ്റർ
കർശനമായ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഒരു സ്‌കൂൾ അധ്യാപിക തന്‍റെ മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി 1,400 കിലോമീറ്ററാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചത്. മകൻ ആന്ധ്രാപ്രദേശിലെ നെല്ലൂർ പട്ടണത്തിൽ കുടുങ്ങിക്കിടന്നപ്പോഴാണ് നിസാമാബാദിലെ ബോധനില്‍ അധ്യാപികയായ റസിയ ബീഗം കഠിനമായ ഈ യാത്രക്ക് തുനിഞ്ഞത്. പൊലീസിൽ നിന്ന് അനുമതി കത്ത് നേടിയിരുന്ന അധ്യാപികയെ പലയിടത്തും തടഞ്ഞെങ്കിലും യാത്ര ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്താൻ ആ അമ്മക്ക് സാധിച്ചു. ഇന്‍റർമീഡിയറ്റ് വിദ്യാർഥിയായ റസിയയുടെ മകൻ നിസാമുദ്ദീൻ ഒരുഡോക്ടറാകാനാണ് ആഗ്രഹിക്കുന്നത്. തിരികെ എത്തിയതിന് ശേഷം നിസാമുദ്ദീൻ ഹൈദരാബാദിലെ ഒരു കോച്ചിങ് അക്കാദമിയിൽ ചേരുകയും ചെയ്‌തു.
കൊവിഡ് ബാധിതയായ എണ്‍പത്തിയാറുകാരി ഗോദാവരി ആരോഗ്യത്തോടെ വീട്ടിലെത്തി
എണ്‍പത്തിയാറുകാരിയായ ഗോദാവരി കങ്കാനി മാഹിമിലെ എസ്എൽ രഹെജ ആശുപത്രിയിൽ 17 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. ആശുപത്രി വാസത്തില്‍ 12 ദിവസം ഗോദാവരി തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിഞ്ഞത്. കൊറോണ അണുബാധ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബത്തിൽ ഗോദാവരി മാത്രമല്ല ഉണ്ടായിരുന്നത്. അവരുടെ 55 വയസുള്ള മകൻ ഹരീശും മൂത്ത മരുമകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കുടുംബാംഗങ്ങളില്ലാതെ ഗോദാവരി മുമ്പൊരിക്കലും തനിച്ചു താമസിച്ചിട്ടില്ല. എന്നാൽ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഈ അമ്മയെ ഐസിയുവിൽ ഏകാന്തതക്ക് വിട്ടുകൊടുക്കാതെയാണ് പരിപാലിച്ചത്.
ഏപ്രിൽ 9, 2020: നഴ്‌സായ അമ്മയെ കാണാൻ ആശുപത്രിക്ക് പുറത്തെത്തിയ മകളെ കണ്ട് അമ്മ വിതുമ്പി
കർണാടകയിൽ കൊവിഡിനോട് പോരാടുന്ന ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും നേരിടുന്ന വൈകാരിക നിമിഷങ്ങളിലാണ് ഈ ദൃശ്യങ്ങളിൽ കാണാനാവുക. വടക്കൻ കർണാടകയിലെ ബെലഗാവിയിലെ ഒരു ആശുപത്രിക്കുള്ളിൽ നിൽക്കുന്ന നഴ്‌സായ അമ്മയെ നോക്കി അച്ഛന്‍റെ മോട്ടോർസൈക്കിളില്‍ ഇരുന്ന് ഒരു കൊച്ചു പെൺകുട്ടി പൊട്ടി കരഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയില്‍ നിന്നിരുന്ന ആ നഴ്‌സ് അമ്മ 15 ദിവസത്തോളമായി വീട്ടിൽ പോയിരുന്നില്ല.
ഏപ്രിൽ 18, 2020: കർണാടകയിലെ ബെലഗവിയിൽ 21 ദിവസത്തിനുശേഷം നഴ്‌സായ അമ്മയും മകളും ഒരുമിച്ചു കണ്ടു.
ഏപ്രിൽ 13, 2020: പ്രസവത്തിന് ശേഷം ലീവെടുക്കാതെ കുഞ്ഞിനൊപ്പം കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥയായ ജി ശ്രീജന ജോലിയില്‍ പ്രവേശിച്ചു. പ്രസവത്തിന് തൊട്ടുമുമ്പ് വരെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ശ്രീജന ഒരു ആൺകുഞ്ഞിനെ പ്രസവിച്ച് 22 ദിവസത്തിനുള്ളിലാണ് ജോലിയിൽ തിരിച്ചെത്തിയത്.
കൊവിഡ് കാലത്തെ ഒരു മാതൃദിനാഘോഷം
* നിങ്ങൾ കുടുംബത്തോടൊപ്പം അല്ലെങ്കിൽ നിങ്ങളുടെ അമ്മയ്ക്ക് ഒരു വീഡിയോ കോൾ ചെയ്യുക