ന്യൂഡൽഹി: ഷഹീൻബാഗ് സമരക്കാരുമായുള്ള മധ്യസ്ഥ ചർച്ചയിൽ നിന്ന് മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജഹത് ഹബീബുള്ള വിട്ടുനിന്നു. മധ്യസ്ഥ ചർച്ചാ സംഘത്തിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വജഹത് ഹബീബുള്ളയുടെ വിശദീകരണം. ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് സമരം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച നടത്താൻ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡേ, സാധന രാമചന്ദ്രൻ, വജഹത് ഹബീബുള്ള എന്നിവരെയാണ് സുപ്രീംകോടതി നിയോഗിച്ചത്.
ഷഹീൻബാഗ്; മധ്യസ്ഥ ചർച്ചയിൽ നിന്ന് വജഹത് ഹബീബുള്ള വിട്ടുനിന്നു
സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘത്തിലെ അംഗമാണ് മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജഹത് ഹബീബുള്ള.
ഷഹീൻബാഗ്; മധ്യസ്ഥ ചർച്ചയിൽ നിന്ന് വജഹത് ഹബീബുള്ള വിട്ടുനിന്നു
അതേസമയം മാധ്യമങ്ങളുടെ മുന്നിൽ ചർച്ച നടത്താൻ പറ്റില്ലെന്ന നിലപാടിലാണ് മധ്യസ്ഥ സംഘം ചർച്ച നടത്തിയത്. അടുത്ത തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി നിർദേശം. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മധ്യസ്ഥ സംഘത്തെ നിയോഗിച്ചത്. ഹര്‍ജിയില്‍ ഫെബ്രുവരി 24ന് വീണ്ടും വാദം കേള്‍ക്കും.