കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് പുറത്ത് കിടക്ക ലഭ്യത സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം - Install LED boards major health facilities display bed availability

കിടക്ക ലഭ്യത, കിടക്കകള്‍ക്കും റൂമുകള്‍ക്കും ഈടാക്കുന്ന ചാര്‍ജ്, പ്രവേശനത്തിനായി ബന്ധപ്പെടേണ്ട വ്യക്തികളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്‍ഇഡി ബോര്‍ഡുകളില്‍ ആശുപത്രി കേന്ദ്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിക്കണം.

ഡല്‍ഹി  ആശുപത്രി  Install LED boards major health facilities display bed availability  Delhi
ഡല്‍ഹിയില്‍ ആശുപത്രികള്‍

By

Published : Jun 10, 2020, 8:28 PM IST

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കിടക്കകളുടെ ലഭ്യത സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് എല്‍ഇഡി ബോര്‍ഡുകളില്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കണമെന്ന് ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ചീഫ് സെക്രട്ടറി വിജയ് ദേവിന് നിര്‍ദേശം നല്‍കി. ഈ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ആപ്പില്‍ ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

കിടക്ക ലഭ്യത, കിടക്കകള്‍ക്കും റൂമുകള്‍ക്കും ഈടാക്കുന്ന ചാര്‍ജ്, പ്രവേശനത്തിനായി ബന്ധപ്പെടേണ്ട വ്യക്തികളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്‍ഇഡി ബോര്‍ഡുകളില്‍ ആശുപത്രി കേന്ദ്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിക്കണം. സംസ്ഥാനത്ത് കൊവിഡ്‌ സമയത്ത് ആശുപത്രികളില്‍ കിടക്കകള്‍ അനുവദിക്കുന്നതിലുള്ള സുതാര്യത വര്‍ധിപ്പിക്കാനാണ് ഈ നടപടി.

വിവരങ്ങള്‍ പര്യസമാക്കുകയും അര്‍ഹരായവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നില്ലെന്നും കൂടുതല്‍ പണം ഈടാക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും ചീഫ്‌ സെക്രട്ടറിക്കയച്ച കത്തില്‍ ലവ. ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ ഭീതിയുണ്ടെന്നും പുറത്തുനിന്നുള്ളവര്‍ കൂടി ഡല്‍ഹിയില്‍ ചികിത്സക്കെത്തുന്നതോടെ ജൂലായ് 31നകം 1.5 ലക്ഷം കിടക്കള്‍ കൂടി ഒരുക്കേണ്ടതുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details