കേരളം

kerala

By

Published : Oct 15, 2019, 9:07 PM IST

Updated : Oct 15, 2019, 11:41 PM IST

ETV Bharat / bharat

അശ്വിനി കുമാര്‍ ചൗബയെ മഷിയൊഴിച്ചു

ആക്രമണം ജനാധിപത്യത്തിനും മാധ്യമങ്ങള്‍ക്കും നേരെയാണെന്ന് അശ്വനി കുമാര്‍ ചൗബേ. മഷിയൊഴിച്ചയാളെ പിടികൂടാനായില്ല.

അശ്വനി കുമാര്‍ ചൗബേ

പാട്‌ന :കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബയെ മഷിയൊഴിച്ചു. പാട്‌ന മെഡിക്കല്‍ കോളജില്‍ ഡങ്കിപ്പനി ബാധിതരെ സന്ദര്‍ശിക്കാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിടെ ഒരാള്‍ മഷിയൊഴിക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസിനായില്ല. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് മന്ത്രി പ്രതികരിച്ചു.

കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേക്ക് നേരെ മഷിയേറ്

കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ പാട്‌നയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. തൊള്ളായിരത്തോളം പേര്‍ക്ക് ഇതുവരെ പനി പിടിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മെഡിക്കല്‍ കോളജ് സന്ദര്‍ശനം.

Last Updated : Oct 15, 2019, 11:41 PM IST

ABOUT THE AUTHOR

...view details