ഇൻഡോറിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Indore
ഇതോടെ ഇൻഡോറിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,090 ആയി. നഗരത്തിൽ 178 പേർ വൈറസ് ബാധിച്ച് മരിച്ചു.
ഇൻഡോറിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഭോപാൽ:ഇൻഡോറിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,090 ആയി. നഗരത്തിൽ 178 പേർ വൈറസ് ബാധിച്ച് മരിച്ചു. 2,982 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. മധ്യപ്രദേശിൽ ഇതുവരെ 10,935 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 2,567 പേരാണ് ചികിത്സയിലുള്ളത്. 7903 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 465 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.